Sunday, November 29, 2009

പഴശിരാജയുടെ കുതിര

ചേട്ടാ ഇതെന്നാ പതിവില്ലാത്ത ഒരു ഉച്ചയുറക്കം.. എണീക്കന്നേ.. ആകെ കിട്ടുന്ന ഒരു ഞായറാഴ്ച്ചയാ അത് ഉറങ്ങി ത്തീര്‍ക്കും..
പണ്ടൊക്കെ എന്തു സ്നേഹമായിരുന്നു.. എപ്പോഴും എന്നോട് വര്ത്തമാനം പറയാന്‍ വരുമായിരുന്നു.. ഇപ്പോ കണ്ടോ..ഒന്നും മിണ്ടാനുമില്ല പറയാനുമില്ല.. ഒരു കൊച്ചായതില്‍ പിന്നെ ഒരു കൊച്ചു വര്ത്തമാനം പോലുമില്ല.. ഈ ആണുങ്ങള്‍ ദുഷ്ടന്മാരാ.

എന്നതാടീ..ബഹളം വെയ്ക്കുന്നത്.. എത്ര നാളായി ഒന്നുച്ചയ്ക്ക് ഉറങ്ങിയിട്ട്.. നീയും കൂടി വാ നമുക്കു ജോഡിയായിട്ട് കിടന്നുറങ്ങാം.

അയ്യടാ.. നട്ടുച്ചയ്ക്കല്ലേ ജോഡി കളി.. ഇങ്ങെഴുന്നേല്ക്കന്നേ.. നമുക്കാ വരാന്തയില്‍ പോയിരിക്കാം.  ഹോ പണ്ട് കല്യാണം കഴിഞ്ഞ സമയത്തൊക്കെ കുറച്ച് നേരം കിട്ടിയാല്‍ എന്റെ കൂടെ വരാന്തയില്‍ വന്നിരുന്ന് എന്നതൊക്കെ പറയുവാരുന്നു. ഇതിന് ഇപ്പൊ ഒരു സ്നേഹോമില്ല.. എഴുന്നേറ്റു വരാനേ....

ഹാ.. കൈയ്യേല്‍ പിടിച്ചു വലിക്കാതെ.. വരാം എഴുന്നേല്ക്കട്ടെ.. നിന്റെ ഒരോ കാര്യങ്ങള്‍.. ഇതിനൊക്കെ തുള്ളാനായിട്ട് ഞാനും..എന്നാണാവോ നാട്ടുകാരെന്നെ പെണ്‍കോന്തനെന്നു വിളിച്ചു തുടങ്ങുന്നത്.

 ഹോ ഈ പൊരി വെയിലത്ത് ഈ വരാന്തയില്‍ എന്നെ കൊണ്ടിരുത്തിയപ്പോള്‍ ത്രുപ്തിയായല്ലോ നിനക്ക്..വൈകുന്നേരം എങ്ങാനുമായിരുന്നെങ്കില്‍ റോഡില്‍ കൂടി പോകുന്ന വല്ല പശൂനെയോ ആടിനേയോ ഒക്കെ നോക്കിക്കൊണ്ടിരിക്കാമായിരുന്നു.. ഇതിപ്പം സ്ഥിര ബുദ്ധിയുള്ളവര്‍ എല്ലാം വീട്ടിനകത്തിരിക്കുന്ന നേരത്താണ്‍...ഹാ.. എന്തു സുഖമായിട്ട് ഉറങ്ങിയതായിരുന്നു.

ഹും.. ഞാന്‍ കാണുന്നുണ്ട്. പശൂനേം ആടിനേയുമൊന്നുമല്ല.. പത്മജേം അനിതയേയുമൊക്കെയാണ് നോട്ടം..കഴിഞ്ഞ ദിവസം ബസ് സ്റ്റോപ്പില്‍ വച്ച് കണ്ടപ്പോള്‍ അവളുമാരു രണ്ടുമെന്നെ നോക്കി എന്തോ രഹസ്യം പറഞ്ഞു ചിരിക്കുന്നു.. ദോ ആ വായില്‍നോക്കീടെ ഭാര്യയാണ് എന്നെങ്ങാനുമായിരിക്കും പറഞ്ഞത്.

പിന്നേ.. നോക്കാന്‍ പറ്റിയ രണ്ട് ചരക്കുകള്‍.. എടീ.. ആ ചുള്ളന്‍ ചേട്ടനെ കെട്ടാന്‍ ഭാഗ്യം ഈ പെണ്ണിനാരുന്നല്ലോ എന്നായിരിക്കും  അവര് പറഞ്ഞത്.. കേട്ട് അഭിമാനിക്കെടീ.. അഭിമാനിക്ക്..ഹോ എത്ര പെണ്‍പിള്ളേര്‍ പുറകെ നടന്നതാ.. എല്ലാത്തിനേം ഒഴിവാക്കി നിന്നെ കെട്ടിയിട്ടിപ്പം പറയുന്നത് കേട്ടില്ലേ.. ഹാ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല..


ഓ ഹോ അപ്പം ഇവിടുത്തെ പ്രധാന ലോലന്‍ ആയിരുന്നു അല്ലേ..എന്തായലും ഈ നാട്ടിലെ പെണ്‍പിള്ളേര്‍ക്ക് എന്നോട് തീര്ത്താല്‍ തീരാത്ത കടപ്പാട് കാണും..

എന്തിന് ..

അല്ല.. ഇങ്ങനെ ലൈസന്സില്ലാതെ  അലഞ്ഞു നടന്ന ഒരെണ്ണത്തിനെ പിടിച്ച് തൊഴുത്തില്‍ കെട്ടിയതിന്‍.. ഹ ഹ..

ഹും ചിരിച്ചോടീ ചിരിച്ചോ..തങ്കക്കുടം പോലെ ഒരു കെട്ടിയോനേ കിട്ടീട്ട് നോക്ക്  വല്ല വിലയുമുണ്ടോന്ന്.. നിനക്കു വല്ല പീഡന വീരനേം കിട്ടെണ്ടതായിരുന്നു..വൈകിട്ട് ഒരു ബാറു മുഴുവനും അകത്താക്കീട്ട് വന്ന് നെഞ്ചത്ത് കയറി തിരുവാതിര കളിക്കുന്ന ഇനം..

എനിക്കങ്ങനത്തിനെയൊന്നും വേണ്ടാ..

പിന്നെ..

ഇതു പോലെ ഒന്നിനെ തന്നെ മതി..

എന്തോ.. ഒന്നൂടി പറഞ്ഞേ..

ങ്ങും...പിന്നെ ഇച്ചിരീം കൂടി സ്നേഹം ഉണ്ടായാല്‍ മതിയായിരുന്നു....കല്യാണം കഴിഞ്ഞപ്പഴത്തേപ്പോലെ..അന്നൊക്കെ എന്നെ മോളേ ന്നൊക്കെ വിളിക്കുമായിരുന്നു. ഇപ്പോ എടീ ന്നല്ലാതെ വിളിക്കുകേ ഇല്ല..

എന്നാ എന്റെ മോള്‍ ഇങ്ങടുത്തോട്ടിരി.. നമുക്കൊരു യുഗ്മഗാനം പാടാം. എന്റെ പൊട്ടിക്കാളീ.....ഭാര്യയും ഭര്ത്താവും മനസ്സു കൊണ്ട് അടുത്തറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ എപ്പോഴും മോളേ.. പാലേ...... തേനേ എന്നൊക്കെ വിളിച്ച് ഇതാ എന്റെ സ്നേഹം എന്നു പറഞ്ഞു നടക്കണോ.. നീയെനീക്ക് ഉണ്ടാക്കിത്തരുന്ന ദോശക്കല്ലു പോലിരിക്കുന്ന ദോശയും മീനച്ചിലാറിലെ വെള്ളപ്പൊക്കം പോലെയുള്ള ചമ്മന്തിയും ഞാന്‍ സ്വാദോടെ കഴിക്കുന്നത് അതില്‍ നിറയെ നിന്റെ സ്നേഹം ഉള്ളതു കൊണ്ടല്ലേ.. അതുപോലെ എന്റെ സ്നേഹവും ഒരോപ്രവര്ത്തിയില്‍ നിന്നും നീ കണ്ടുപിടിക്കണം.

ഹും.. എന്നാല്‍ അലക്കാന്‍ പറിച്ചിടുന്ന ഷര്‍ട്ടിലും പാന്റിലും സ്നേഹം കണ്ടെത്താം..അതിലാകുമ്പോള്‍ ചേറും ചെളിയുമായിട്ട് നിറയെ സ്നേഹം പരന്നു കിടക്കുവാണല്ലോ.. ഒന്നു പോ ചേട്ടാ. സ്നേഹം അങ്ങിനെ അന്വേഷിച്ച് കണ്ടുപിടിക്കാന്‍ അതെന്താ കൊലക്കേസ് പ്രതി വല്ലതുമാണോ.. അതൊക്കെ പ്രകടിപ്പിക്കണം..

ഓ ക്കേ ശരി ഇന്നു മുതല്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു.. എന്നാല്‍ എന്റെ ചക്കരക്കുട്ടിപോയി ചേട്ടന് ഒരു പഞ്ചാരക്കാപ്പി കൊണ്ടു വന്നു തന്നേ..അതു തന്നാലുടന്‍ സമ്മാനമായി.. ഒരു ഉമ്മ തരാം..

ഓഹ്.. പിന്നേ.. എന്നെ ഇവിടെ നിന്നും എഴുന്നേല്പ്പിച്ച് വിടാനുള്ള തന്ത്രം മെനയണ്ട മോനേ.. കാപ്പി കുടിക്കാനൊന്നും നേരമായില്ല.. മണി മൂന്നായതേ ഉള്ളൂ..

ഇതാണ്... ചങ്കെടുത്ത് കാണിച്ചാലും നീ പറയും അത് ആട്ടിന്‍ കരളാണെന്ന്.. പിന്നെയെങ്ങിനെയാ..


അല്ല ചേട്ടാ.. ഈ പ്രുഥ്വിരാജ് സംവ്രുതയെ കെട്ടാന്‍ പോകുവാന്നു കേട്ടത് നേരാണോ..

ഹ ഹ.. ഇതാര് പറഞ്ഞു.. അല്ല ലവന്‍  ലവളെ കെട്ടിയാല്‍ നിനക്കെന്താ .. ഈ സംവ്രുതേ നിന്റെ അനിയനു കല്യാണം പറഞ്ഞു വെച്ചിട്ടൊന്നുമില്ലല്ലോ.

പോ ചേട്ടാ.. പണ്ട് ചേട്ടന്‍ തന്നെയല്ലേ പറഞ്ഞത് പ്രുഥ്വിരാജ് നവ്യയെ കെട്ടുമെന്ന്..

എന്ന്?..... ആരു പറഞ്ഞു.. പിന്നെ എനിക്കതിനല്ലേ സമയം..

ഹും.. എല്ലാം മറന്നു പോകുമല്ലോ.. കല്യാണത്തിനു മുമ്പ് ഫോണില്ക്കൂടെ എന്നതൊക്കെ പറഞ്ഞാരുന്നു..പ്രുഥ്വി രാജിന്റെയും നവ്യയുടെയും കാര്യം അന്നു പറഞ്ഞത് ഞാനോര്‍ക്കുന്നുണ്ട്..

എന്റേടീ. ഓ അല്ല എന്റെ മോളേ..അന്ന് വെറുതെ പഞ്ചാരയടിക്കാന്‍ ഒരോ വിഷയമുണ്ടാക്കിയതായിരിക്കും..അതൊക്കെ ഓര്ത്തിരിക്കാന്‍ നിന്നോടാരാ പറഞ്ഞത്.. മറന്നുകള എല്ലാം മറന്നു കള.

പോ ദുഷ്ടാ.. ഞാനെന്തു ചോദിചാലും ഒന്നും അറിയുകേല എന്നു പറയും..പണ്ടൊക്കെ..

അയ്യോ.. ഈ പണ്ടത്തെ കഥ ഒന്നു നിര്ത്തോ..ഇതൊരുമാതിരി ഒരു സിനിമേല്‍ ഉര്‍വശി പറയുന്നതു പോലെ.. ആദ്യം മാ‌വേലെറിഞ്ഞ കല്ലിന്റെയും.. ഒന്നാം ക്ലാസിലെ കല്ലു പെന്സിലിന്റെയും കഥ കേട്ടു തല പെരുത്തു.
ഹാ... നീ പിണങ്ങാതെ..ഈ സംവ്രുതാ പരിണയത്തെപറ്റി ഞാന്‍ കേട്ടില്ല.. ഒന്നന്വേഷിച്ച് നോക്കട്ടേ..മറ്റേ.. ആ ചേച്ചിയോട് ചോദിച്ചാല്‍ ചിലപ്പോ അറിയാമായിരിക്കും.

ആരോട്...?

മല്ലികച്ചേച്ചിയില്ലെ.. പ്രുഥ്വിരാജിന്റെ അമ്മ.. കല്യാണക്കാര്യമൊക്കെയാകുമ്പോള്‍ അവര്‍ക്കറിയാരിക്കും..

അയ്യോ..നുള്ളാതെടീ.. ദേ എനിക്കു വേദനയെടൂക്കുന്നുണ്ട്,..


മോന്‍ എവിടെയാടീ.. ഇങ്ങോട്ട് കണ്ടില്ലല്ലോ..

അവന്‍ ദാണ്ടെ അമ്മൂമ്മയുടെയും അപ്പൂപ്പന്റെയും കൂടെയിരുന്നു കഥ കേക്കുന്നു..

എന്നാല്‍ അവിടെയിരിക്കട്ടെ.. അവനേം കൂട്ടി പഴശിരാജ കാണാന്‍ പോയത് കുഴപ്പമായി എന്നാ തോന്നുന്നത്

എന്തു പറ്റീ..ചേട്ടനല്ലേ പറഞ്ഞത് പിള്ളേര്  ചരിത്രമൊക്കെ അറിഞ്ഞിരിക്കണമെന്ന്.

അതൊക്കെ ശരിയാ.. പക്ഷെ ഇന്നലെ മുതല്‍ ഒരു പുതിയ അസുഖം തുടങ്ങീരിക്കുകയാ..
ഞാന്‍ കട്ടിലില്‍ കിടന്നെന്തോ വായിച്ചോണ്ടിരുന്നപ്പോള്‍ വന്ന് എന്റെ പുറത്തു കയറി. എന്നിട്ട് പറയുകാ.. അവന്‍ പഴശ്ശി രാജേലെ മമ്മൂട്ടിയാണെന്ന്. ഞാന്‍ അവന്റെ കുതിരയാണു..പോലും. നിന്റെ ചുരിദാറിന്റെ ഒരു ഷാള്‍ എട്ത്ത് എന്നെക്കൊണ്ട് കടിച്ചു പിടിപ്പിച്ചു. കുതിരേടെ ബെല്‍റ്റാണത്രെ..പിന്നെ യുദ്ധമോട് യുദ്ധം....അമ്മോ നടുവിന്റെ ഇടപാട് തീര്ന്നു

അത് അത്രയല്ലേ ഉള്ളൂ.. രാവിലെ ചാരു കസേരെടെ കമ്പ് ഊരി എടുത്തു വന്ന് പറയുന്നു വാളാണെന്ന്. വാള്‍പ്പയറ്റ് നടത്തി അതാ അമ്മേടെ കാലിന്റെ മുട്ടില്‍ വടി കൊണ്ട് അടി കിട്ടി നീരു വെച്ചിരിക്കുന്നു...ഇനി എന്നാണോ കുന്തമാണെന്നും പറഞ്ഞ് പപ്പടക്കമ്പി കൊണ്ട് കുത്തു കിട്ടുന്നത്.


അതേതാടീ ആ റോഡില്ക്കൂടി നടന്നു വരുന്ന പെണ്ണ്..? അത് സുകുമാരന്‍ ചേട്ടന്റെ മോള്‍ ദീപയല്ലേ..

ഹോ എന്നാ കാഴ്ചശക്തി.. അര കിലോമീറ്റര്‍  ദൂരെയാണെങ്കിലും എത്ര ക്രുത്യമായി ആളെ തിരിച്ചറിഞ്ഞു..ഇന്നലെ ഒരു സൂചിയില്‍ നൂല്‍ കോര്ത്തു തരാന്‍ പറഞ്ഞപ്പോള്‍ എന്താ പറഞ്ഞത് കാണാന്‍ പറ്റുന്നില്ലന്നോ..ഇതൊരു ഒന്നാം തരം കള്ളന്‍ തന്നെ..

എടീ.. ഇത് ലോങ്ങ് സൈറ്റല്ലേ ദൂരെയുള്ളത് ക്രുത്യമായി കാണാം..പിന്നെ ദീപയൊക്കെ എന്റെ പഴയ ഫാനല്ലേ..അവളെക്കെട്ടിയാലോ എന്ന് അന്നൊന്ന്  ഞാനാലോചിച്ചതാ..അപ്പോഴല്ലേ നിന്നെക്കണ്ടതും കെട്ടീതും.

ഒന്നു പോ ചേട്ടാ.. ദേ ഞാന്‍ പോകുവാ.. കാപ്പി വെച്ചു തരാം..

അല്ല നീയല്ലേ പറഞ്ഞത് കാപ്പി കുടിക്കാനൊന്നും സമയമായില്ലെന്ന്
അല്ലെങ്കില്‍ നീ പൊക്കൊ.. ഞാന്‍ ദീപയോട് രണ്ട് കൊച്ചു വര്ത്തമാനം പറയട്ടെ.. നീ ഉണ്ടെങ്കില്‍ അവള്‍ മിണ്ടാതെ പോകും..

ഹും.. എന്നാ അവളുടെ കൂടേ അങ്ങ് പൊയ്ക്കോ..

ങേ നീ അതിനു സമ്മതിച്ചോ.. താങ്ക്സെടീ. താങ്ക്സ്.
നിന്റെ ഈ വലിയ മനസ്സ്..

അയ്യോ..ദേ പൊതുസ്ഥലത്തു വെച്ച് ഇടിക്കാതെടീ..
നീ എന്നെ പീഡിപ്പിക്കുന്ന വിവരം നാട്ടുകാരറിയേണ്ടല്ലോ.

അങ്ങിനെയിപ്പം സുഖിക്കണ്ട
മോനേ  നിന്നെ അച്ഛ വിളിക്കുന്നു..
ദീപ വരുമ്പോ ഒരു കൂട്ട് നല്ലതാ..

ങ്ങാ നീ വന്നോ..മോനെ എങ്ങിനെയാ പഴശി രാജയില്‍ മമ്മൂട്ടി കുതിരപ്പുറത്ത് പോകുന്നത്
അമ്മേ ഒന്നു കാണിച്ചു തന്നേ..

ഡാ കുഞ്ഞെ.. പുറത്തു കയറാതെടാ.
വേണ്ട കരയണ്ട
ശരി നീ മമ്മൂട്ടി.. ഞാന്‍ കുതിര ...ഓടിച്ചോ..
അല്ലാതെന്തു ചെയ്യാന്‍..

ദാണ്ടെ ദീപ പഴശിയേം കുതിരേം കണ്ട് ചിരിച്ചോണ്ട് പോകുന്നു..
വെറുതെയല്ല ബ്രിട്ടീഷുകാര്‍ പഴശീയുമായി യുദ്ധം ചെയ്തത്..
ഒന്നിനും സമ്മതിക്കുകേലന്നു വെച്ചാല്‍ പിന്നെന്തു ചെയ്യും..

33 comments:

രഞ്ജിത് വിശ്വം I ranji said...

ഒരു ഞായറാഴ്ച്ച അവസാനിക്കുന്നതിനു മുമ്പ്..

അരവിന്ദ് :: aravind said...

രസിച്ചു.
എന്നാലും നല്ല കിടിലന്‍ പോസ്റ്റുകള്‍ മുന്‍‌പ് തട്ടിതട്ടി രഞ്ജിത്തിന്റെ കൈയ്യില്‍ നിന്നും ഇപ്പോള്‍ ഇതൊന്നുമല്ല, അപാര പെരുക്കുകള്‍ ആണ് പ്രതീക്ഷിക്കുന്നത് റ്റാ.
:-)

[vinuxavier]™ said...

പഴയ കോഴിയാണെന്നു എനിക്ക് പണ്ടേ ഡൌവുട്ട് ഉണ്ടാര്‍ന്നു..!
കള്ളാ..ഭയങ്കര കള്ളാ....

ഇഷ്ടപെട്ടു!

ഹരീഷ് തൊടുപുഴ said...

ഇതെങ്ങിനെയാ രഞ്ജിത്തേട്ടാ..
എന്റെ കഥകളൊക്കെ ഇത്ര കൃത്യമായിട്ടറിഞ്ഞേ..:)

aneeshans said...

nice :)

അരുണ്‍ കരിമുട്ടം said...

ഒരുവിധപ്പെട്ട എല്ലാ പെണ്ണുങ്ങളും മിഥുനത്തിലെ ഉര്‍വ്വശി ടൈപ്പാണല്ലോ ഇഷ്ടാ:) ഒരു സമാധാനമായി, എല്ലാവര്‍ക്കും ഇമ്മാതിരി അനുഭവങ്ങളാ അല്ലേ?
:)
ബോധിച്ചു

ബിനോയ്//HariNav said...

ഗള്ളാ ദ് എന്‍റെ കഥയാണല്ലോ. ഞാന്‍ ഗേസ് ഗൊടുക്കും :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ബാച്ചിലേര്‍സ് പ്ലീസ് എക്സ്ക്യൂസ് ദിസ് പോസ്റ്റ്....

Sreejith said...

ലോകത്തെ എല്ലാ ഭാര്തക്കന്മാര്കും ഒരു കഥ, എല്ലാ ഭാര്യമാര്കും ഒരു കഥ. നന്നായിട്ടുണ്ട് അല്പം കൂടി കുന്ധിരിക്കം ചേര്‍ക്കാം, ഗും ഇങ്ങോട്ട്പോരട്ടെ

രാജീവ്‌ .എ . കുറുപ്പ് said...

ഹഹഹ് കലക്കന്‍ പോസ്റ്റ്‌,

നീയെനീക്ക് ഉണ്ടാക്കിത്തരുന്ന ദോശക്കല്ലു പോലിരിക്കുന്ന ദോശയും മീനച്ചിലാറിലെ വെള്ളപ്പൊക്കം പോലെയുള്ള ചമ്മന്തിയും ഞാന്‍ സ്വാദോടെ കഴിക്കുന്നത് അതില്‍ നിറയെ നിന്റെ സ്നേഹം ഉള്ളതു കൊണ്ടല്ലേ..

(കൊല്ലളിയാ കൊല്ല് )

അളിയോ ചിരിച്ചു ഊപ്പാട് വന്നു. പിന്നെ ആ ദീപെടെ കല്യണം കഴിഞ്ഞാ....

(അടുത്തമാസം പെണ്ണ് കണ്ടു ഉറപ്പിക്കന്നു പറഞ്ഞിരിക്കര്‍ന്നു, ഇത് കേട്ടപ്പോള്‍ എന്തോ ഒരു ശങ്ക, കെട്ടണോ വേണ്ടയോ, ഹോയ് ഹോയ്)

വാഴക്കോടന്‍ ‍// vazhakodan said...

ഇതെന്റെ കഥയല്ലേ എന്റെ കഥ ഇങ്ങനെയല്ലേ.......:)
കൊള്ളാം !

പാവത്താൻ said...

കൊള്ളാം ഇഷ്ടപ്പെട്ടു.പിന്നെ പഴശ്ശിരാജയുടെ കുതിരയ്ക്കും ഉണ്ട് ഒരു ഗമ.ഞാനെന്റെ കഷ്ടകാലത്തിന് മോന് പറഞ്ഞു കൊടുത്തത് അലക്കുകാരന്റെയും കഴുതയുടെയും കഥയാ... ഇനി അവനെ കൊണ്ടു പോയി പഴശ്ശിരാജ കാണിക്കാം.. എനിക്കും വേണ്ടേ ഒരു പ്രൊമോഷന്‍...

ഈ പാവം ഞാന്‍ said...

ഈശ്വരാ ഞാന്‍ എല്ലാ പ്രേമങ്ങളും ഇവിടെ വച്ചു നിര്‍ത്താന്‍ പോവാ. അറിയാതെ വല്ലതും തലയില്‍ പെട്ടാലോ ?

Unknown said...

kollam..

:-)

കണ്ണനുണ്ണി said...

ഉര്‍വശിയെ പോലെ അല്ലാത്ത ഒരു പെണ്ണെങ്കിലും ഉണ്ടോന്നു ഞാന്‍ ഒന്ന് നോക്കട്ടെ. അടുത്ത വര്ഷം പറയാട്ടോ

ഭൂതത്താന്‍ said...

രസകരം ...തന്നെ

ഭായി said...

##ദോ ആ വായില്‍നോക്കീടെ ഭാര്യയാണ് എന്നെങ്ങാനുമായിരിക്കും പറഞ്ഞത്.##

ഹ ഹ ഹാ..അതെനിക്ക് ബോധിച്ചു:-)

Unknown said...

ഒന്നു പോ ചേട്ടാ. സ്നേഹം അങ്ങിനെ അന്വേഷിച്ച് കണ്ടുപിടിക്കാന്‍ അതെന്താ കൊലക്കേസ് പ്രതി വല്ലതുമാണോ..

കൊള്ളാം ഇഷ്ടപ്പെട്ടു...
ഗൊച്ചു ഗള്ളാ...

Unknown said...

കൊള്ളാം ഇഷ്ടപ്പെട്ടു.

രഞ്ജിത് വിശ്വം I ranji said...

അരവിന്ദ് : ഇത് വീട്ടിലെ പെരുക്കല്ലേ
വിനൂ : ഞാന്‍ മാട പ്രാവല്ലെ മോനേ
ഹരീഷേ സെയിം പിച്ച് :)
നൊമാദ് : നന്ദി
ബിനോയി : ഈ കഥ എല്ലാ ഭര്ത്താക്കന്മാര്‍ക്കുമായി ഡെഡിക്കേറ്റ് ചെയ്യാം
അരുണ്‍: പ്രിയദര്‍ശനെ നമിച്ചു.
കുട്ടിച്ചാത്തന്‍: ഇന്നത്തെ ബാച്ചിലേഴ്സ് ആണല്ലോ നാളത്തെ... അനുഭവിക്കും..:)
സ്വപ്ന ജീവി : ഗും ഇനീം കൂട്ടിയാല്‍ ലവള്‍ വീട്ടി കയറ്റില്ല അതാ..
കുറുപ്പേ നീ ധൈര്യമായി കെട്ടു മോനേ ഇതൊക്കെ തന്നെ ജീവിതത്തിന്റെ രസം
വാഴക്കോടന്‍ : ഞാനൊട്ടു വാഴേമല്ല എനിക്ക് കൊലേമില്ല.
പാവത്താന്‍ : കുതിര അയാലും കഴുതയായാലും ചുമട് തന്നെ പണി :)
ഈ പാവം ഞാന്‍ : ഹേയ് അതിക്രമം കാണിക്കരുത്. ഇതൊക്കെയില്ലേല്‍ പിന്നെന്തു രസം
സുചന്ദ് : നന്ദി
കണ്ണനുണ്ണി : ഹും കിട്ടും കിട്ടും നോക്കിയിരുന്നോ :)
ഭൂതത്താന്‍ : നന്ദി
ഭായ് : നന്ദി
ജിമ്മി :ഗൊച്ച് ഗള്ളന്മാര്‍ എന്നു പറയൂ..:)

kichu... said...

kalakki

Unknown said...

ഗംഭീര അലക്ക്. ഇഷ്ടായി

jayanEvoor said...

ഹ! ഹ!! കൊള്ളാം!
മനുഷ്യന്റെ അവസ്ഥാന്തരങ്ങള്‍!

കഥയും രസിച്ചു, വാഴക്കോടന്റെ കമന്റും രസിച്ചു!

Rani said...

"നീയെനീക്ക് ഉണ്ടാക്കിത്തരുന്ന ദോശക്കല്ലു പോലിരിക്കുന്ന ദോശയും മീനച്ചിലാറിലെ വെള്ളപ്പൊക്കം പോലെയുള്ള ചമ്മന്തിയും ഞാന്‍ സ്വാദോടെ കഴിക്കുന്നത് അതില്‍ നിറയെ നിന്റെ സ്നേഹം ഉള്ളതു കൊണ്ടല്ലേ.. "ഇത്രെക്ക് വേണമാരുന്നോ ? പാവം ഭാര്യ കഷ്ടപ്പെട്ട് ഉണ്ടാക്കിതരുന്നതല്ലേ ....സ്വന്തം കഥ എന്ന് പറയ്യാന്‍ എന്താ ആവേശം... അല്ലെങ്കിലും എല്ലാ ഭര്‍ത്താക്കെന്മാരും ഇങ്ങനെയാ അല്ലെ... അങ്ങനെ എല്ലാം ഭാര്യമാരുടെ തലയില്‍ ഇടേണ്ട കേട്ടോ ...

nanda said...

കല്ല്യാണം കഴിഞ്ഞിട്ടെങ്കിലും ഭർത്താവ് തന്റെ മാത്രം സ്വന്തമാകണമെന്ന് ഒരു സ്ത്രീ ആഗ്രഹിക്കില്ലെ...കല്ല്യാണത്തിനു മുമ്പ് ഉള്ള വള്ളീ കളുടെ പുറകെ ഒക്കെ നടന്നത് അവൾ ക്ഷമിക്കുന്നില്ലെ..നേരെ തിരിച്ചാണേങ്കിലോ...കല്ല്യാണത്തിനു മുൻപ് ഒരു ബന്ധമുണ്ടായിരുന്നു പെണ്ണിൻ എന്നറിഞാൽ പിന്നെ അവളുടെ കാര്യം ഗോവിന്ദ. എന്തായാലും നല്ല സരസമായി അവതരിപ്പിച്ചിരിക്കുന്നു ...കമന്റ്സ് കണ്ടപ്പോൾ മനസ്സിലായി എല്ലാ പുരുഷൻ മ്മാരും ഇങ്ങിനെ ആണല്ലേ....പാവം ഭാര്യമാർ

Ashly said...

കലക്കി ...റൊമാന്‍സ് കിടു...

Pongummoodan said...

രഞ്ജിത്തേട്ടാ,

കാര്യങ്ങaളുടെ കിടപ്പ് വശം പിടികിട്ടി. :)
പാലാക്കാരനല്ലേ.. മോശം വരില്ല. :) :)

Jenshia said...

വെറുതെയല്ല ബ്രിട്ടീഷുകാര്‍ പഴശീയുമായി യുദ്ധം ചെയ്തത്..
ഒന്നിനും സമ്മതിക്കുകേലന്നു വെച്ചാല്‍ പിന്നെന്തു ചെയ്യും..

:D

Areekkodan | അരീക്കോടന്‍ said...

ഹ ഹാ...അപ്പോ ലോകത്തെ എല്ലാ പെണ്ണുങളും ഇങിനെ തന്നെയാ അല്ലേ?
...ഞാനും ഒരു പഴശ്ശിക്കഥ എഴുതട്ടെ...ഉടന്‍ വരുന്നു...പഴശ്ശിരാജാ..ജാ...ജാ‍ാ‍ാ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഹി ഹി ഹി..കൊള്ളാം രഞ്ജിത്...
നിങ്ങളെ ഞാനൊരു സ്ത്രീ വിരുദ്ധനായി പ്രഖ്യാപിച്ചിരിക്കുന്നു...!

കിത്തൂസ് said...

പോസ്റ്റ്‌ വായിച്ചു കഴിഞ്ഞപ്പോള്‍ മുഖത്തൊരു പുഞ്ചിരി :) നന്നായിട്ടുണ്ട് :)

deepak2427 said...

കൊള്ളാം...നല്ല ഒരു പിക്ചര്‍ മനസ്സില്‍ വരും... :)

ചെലക്കാണ്ട് പോടാ said...

സ്നേഹം അങ്ങിനെ അന്വേഷിച്ച് കണ്ടുപിടിക്കാന്‍ അതെന്താ കൊലക്കേസ് പ്രതി വല്ലതുമാണോ.. അതൊക്കെ പ്രകടിപ്പിക്കണം..

കികികി. വക്കീലിന്‍റെ ഒരു കാര്യം