Monday, January 18, 2010

ഒരു ചാറ്റ് ഹിസ്റ്ററി (മോഷ്ടിച്ചത്)

Biju : ഹലോ.

Sunil : ഹി ഹി..

Biju : സുഗുണോ..

Sunil : എന്നാ സുകുമാരാ..

Biju : ഡേയ്..  ആകെ ഡെസ്പ്.

Sunil : എന്നാ പറ്റി

Biju : ലവളുമായിട്ട് ഒടക്കി.

Sunil : ആര്

Biju : ആ ദീപ.
അവളെന്നെ തെറി വിളിച്ചു

Sunil : ഹ ഹ എന്തിന്

Biju : അവളുടെ ട്വിറ്ററിലേക്ക് ഞാനൊരു  ട്വീറ്റ് അയച്ചു.ദാണ്ടെ ഇങ്ങനെ
" പേര് ദ്വീപ് എന്നാണേലും നാക്ക് ഒരു ഭൂഖണ്ഡത്തിന്റെ അത്രേം ഉണ്ടല്ലോ"

Sunil : ഹ ഹ അപ്പോ വടികൊടുത്ത് അടി വാങ്ങിയതാണല്ലേ..

Biju : ഞാന്‍ സംസ്കാരമില്ലാത്തവനാണെന്നു പറഞ്ഞു.... ഡെസ്പ്.

Sunil : അവള്‍ ആ സത്യം വിളിച്ചു പറഞ്ഞോ....

Biju : ഞാനവളെ അണ്‍ ഫോളോ ചെയ്യാന്‍ പോകുവാ..

Sunil : ഹും..

Biju : അല്ലേല്‍ വേണ്ടല്ലേ.. നാളെ കോമ്പ്ലിമെന്‍റ്റ്സ് ആക്കാം.

Sunil : ഹി ഹി.. അപ്പോ വിടാന്‍ മനസ്സില്ല അല്ലേ.

Biju : നമ്മളല്ലേ ക്ഷമിക്കേണ്ടത്.. നാളെ സോറി പറയാം..

Sunil : നാക്ക് ഭൂഖണ്ഡത്തിന്റെ അത്രേം ഉണ്ടെന്നു പറഞ്ഞപ്പോഴല്ലേ ഉടക്കിയത്
എന്നാല്‍  നാളെ ഊമയാണെന്ന് പറ .. കമ്പനിയായിക്കോളും..

Biju : ഹോ.. ചളൂ..

Sunil : ഹി ഹി ഹി..

Biju : പിന്നെ സുഗുണാ.. വേറൊരുത്തി ഇന്നൊരു മെയില്‍ അയച്ചു..
മറ്റേ ചിന്നൂന്റെ കൂട്ടുകാരിയാണെന്ന്..
അവളുടെ നക്ഷത്രം രേവതിയാണെന്നൊക്കെ പറഞ്ഞ്..

Sunil : എന്തിന്‍..

Biju : അവളുടെ ഭാവി പറഞ്ഞു കൊടുക്കാമോന്ന്..

Sunil : അതിനു നിനക്ക് ജ്യോതിഷം അറിയാമോ..

Biju : എവിടുന്ന്.. ഇന്നലെ ചിന്നൂനെ ചാറ്റ് ചെയ്തപ്പോ പറ്റിച്ചതല്ലേ.
ഓണ് ലൈന്‍ ജ്യോതിഷം സൈറ്റ് എടുത്ത് വെച്ച് ചുമ്മാ അങ്ങു കീറി
ഇപ്പോ അവള്‍ പറയുന്നു എല്ലാം ശരിയാണെന്ന്..
ഇനി എനിക്കെങ്ങാനും ജ്യോതിഷം വല്ലോം അറിയാമോ.. അവോ..

Sunil : പാരമ്പര്യമായിട്ട് കുടുംബം കണിയാന്‍മാരുടേതാണോ..

Biju : പോഡേയ്.. ഞങ്ങള്‍ കൃസ്ത്യാനികളല്ലേ.

Sunil : എന്നാല്‍ നസ്രാണി കണിയാന്‍ ആയിരിക്കും..

Biju : എന്നാലും ഈ പ്രൊഫെഷന്‍ കൊള്ളാം അല്ലേ..
ഓര്‍ഡര്‍ ഒക്കെ നിമിഷനേരം കൊണ്ടല്ലേ വരുന്നത്.

Sunil: എന്നാല്‍ ബഹ്മശ്രീ ബിജു സ്വാമികള്‍ എന്നൊരു ബോര്‍ഡുകൂടി തൂക്ക്
ബ്ലോഗില്‍ ഇടയ്ക്ക് പരസ്യവും ഇടാം.. അതാകുമ്പോള്‍ കാശുമുടക്കുമില്ല..

Biju : കൊള്ളാം അല്ലേ.. ഈ സോഫ്റ്റ്വെയര്‍  പണി അങ്ങു രാജി വെച്ചാലോ..

Sunil : അത്രേം വേണോ.. ഇപ്പോ സൈഡ് ബിസിനസ് ആയിട്ട് പോരേ.

Biju : അതു മതിയല്ലേ.. ഹോ രാജിക്കത്ത് എഴുതാന്‍ പേപ്പര്‍ എടുത്തതായിരുന്നു..

Sunil : എന്നാല്‍ അതോടെ കമ്പനിക്കാരുടെ ഭാവി നന്നാകുകയും നിന്റേത് റെഡിയാകുകയും ചെയ്തേനേ..
എന്നിട്ട് നീ ഫാവി പറഞ്ഞു കൊടുത്തോ..

Biju : ഇല്ല വെയ്റ്റ് ഇട്ട് നില്ക്കുവാ

Sunil : ചുമ്മാ പറയഡേയ്.. ബുധനില്‍ ശുക്രനാണെന്നോ.. ഉടന്‍ കല്യാണം ഉണ്ടാകുമെന്നോ ഒക്കെ

Biju : അതൊന്നും ശരിയാകില്ല..

Sunil : വേണ്ടേല്‍ വേണ്ട.. അല്ല പിന്നെ..

-------------------------------------------------------------------------------------------------

Biju : ഡേയ് ദാണ്ടെ ലവളു പിന്നേം മെയില്‍ അയച്ചിരിക്കുന്നു.. നാളും പേരും ജനനസമയവുമൊക്കെയായിട്ട്... അമ്മേ..

Sunil : ഹ ഹ ഹ.. ഇനി പണി രാജിവെച്ച് ഇതിലിറങ്ങുന്നതയിരിക്കും ലാഭം..
കിടിലം ഭാവി ഒരെണ്ണം പ്രവചിച്ച് തിരിച്ചയക്കഡേയ്.

Biju : കോപ്പ്.. എന്നെക്കൊണ്ട് പറ്റുകേലാ..
പറ്റുകേലന്നു കാണിച്ച് ഒരു റിപ്ലെ മെയില്‍ അയക്കാന്‍ പോകുവാ..

Sunil : എന്നാല്‍ അതില്‍ വളരെ മിടുക്കനായ ഒരു കണിയാന്റെ മെയില്‍ ഐ ഡി കൂടി വെച്ചേരെ..

Biju : അരുടെ..?

Sunil : എന്റെ..

Biju : കാക്‍ ത്ഥൂ.. കണിയാനാണു പോലും കണിയാന്‍..

Sunil : ഞാന്‍ പണ്ട് മുറ്റ് കണിയാനാരുന്നെഡേയ്..
പക്ഷേ സ്വന്തം ഫാവി പ്രവചിച്ചപ്പോ ചെറിയ തെറ്റുപറ്റി..

Biju : എന്തുപറ്റി?

Sunil : വല്ല്യ കളക്‍റ്റര്‍ ആകുമെന്നായിരുന്നു കുഞ്ഞുന്നാളിലെ എന്റെ പ്രവചനം

Biju : ഹി ഹി.. എന്നിട്ട്..

Sunil : ഒരക്ഷരം തെറ്റിപ്പോയി..ഒരേയൊരക്ഷരം..

Biju : യേത്..

Sunil : ള.. മാറി.. ണ ആയി..

Biju : എങ്ങിനെ..?

Sunil : കളക്ടര്‍ ആയില്ല.. കണക്റ്റര്‍ ആയി.. ഈ കേബിളൊക്കെ കണക്‍റ്റ് ചെയ്യുന്ന ആളേ.. വല്ല്യ പോസ്റ്റാ..

Biju : ഓഹോ... വല്ല്യ പോസ്റ്റേല്‍ കേറി കേബിള്‍ കണക്‍റ്റ് ചെയ്യുന്ന ആള്‍.. മനസ്സിലായി..
കേബിള്‍ ടി ‌വി ഓഫീസിലാ  ജോലി അല്ലേ ..

Sunil : ഹും.. ജാഡയ്ക്ക് മാധ്യമ പ്രവര്ത്തകനാണെന്നൊക്കെ പറയാം..
ഈ കൈരളീം ഏഷ്യാനെറ്റുമൊക്കെ നല്കുന്ന വാര്ത്തകള്‍ വീടുകളിലൊക്കെ എത്തിക്കുന്നതാരാ..
ഞങ്ങള്‍.. ഞങ്ങളുടെ കേബിള്‍..

Biju : പിന്നെ പിന്നെ മഹത്തായ മാധ്യമ പ്രവര്ത്തനം അല്ലേ..

Sunil : ഡേയ് നീ ലവളെ നിരാശപ്പെടുത്തല്ലേ.. ഒരു കാര്യം ചെയ്യ്..

Biju : എന്ത്.

Sunil : മറ്റവള്‍ക്ക് ആദ്യം അയച്ച ഫൂതം  ഫാവി തന്നെ ഇവള്‍ക്കും പേരു മാറ്റി അയക്ക്..

Biju : അതു കൊള്ളാം ഗുഡ് ഐഡിയാ..
പ്രായമായാലും കുടില ബുദ്ധിക്ക് ഒരു മങ്ങലും ഇല്ലല്ലേ.

Sunil : പ്രായമായത് നിന്റെ.......

Biju : ഹി ഹി ഹി..

--------------------------------------------------------------------------

Biju : ഡേയ്... ഞാനത് പേരും നാളും മാറ്റി അവള്‍ക്ക് അയച്ചു..

Sunil : നിന്റെ കാര്യം പോക്കാ മോനേ..
ലവളും മറ്റോളും കൂടി ഒത്താല്‍ കള്ളം പൊളിയും..
ഹി ഹി ഹി.. അതോടെ ഒരു ബന്ധം കൂടി പൊളിയും.. ഞാന്‍ ഹാപ്പിയായെടാ..

Biju : ദുഷ്ടാ  ഭയങ്കര ദുഷ്ടാ  ..ഡെസ്പ്..

------------------------------------------------------------------------

Biju : ഹിഹിഹി.. അയ്യയ്യോ എനിക്ക് വയ്യേ..

Sunil : എന്നഡേയ്..

Biju : ദാണ്ടെ അവളുടെ റിപ്ലെ മെയില്‍ വന്നിരിക്കുന്നു..
ഭൂതോം ഭാവീം എല്ലാം ശരിയാണെന്ന്..

Sunil : ഹമ്മേ..

Biju : കൂടെ രണ്ട് കൂട്ടുകാരികളുടെ നാളും ജനനതീയതീം കൂടെ..
അവര്‍ക്കും അറിയണമെന്ന്

Sunil : മോനേ ഇനി നിന്നെ പിടിച്ചാല്‍ കിട്ടില്ല..

Biju : ഹിഹിഹി..

Sunil : ഗുരുവേ..താങ്കളുടെ ആശ്രമത്തില്‍ ശിഷ്യന്മാരെ എടുക്കുമോ. ട്രെയിനി ആയിട്ട്..

Biju : ഇപ്പോ നോം അതിനെക്കുറിച്ച് അലോചിച്ചിട്ടില്യാ...മകനേ..

Sunil : ഈ തുണി കഴുകാന്‍ വിറകുവെട്ടാന്‍ വെള്ളം കോരാന്‍.. അങ്ങിനെ..
അടിയന്‍ എന്തും ചെയ്തോളാം..

Biju : അതെനിക്കറിയാം മകനേ.... നീ എന്തും ചെയ്യുമെന്ന്..
അതുകൊണ്ടല്ലേ നിന്നെ നോം അടുപ്പിക്കാത്തത്..

Sunil : നീ പോഡാ.. ഡെസ്പ്..

Biju :കികികി.. (ക്രൂരമായ ചിരി)
----------------------------------------------------------------
കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം.
സമര്‍പ്പണം : ബൂലോകത്തെ എന്റെ പ്രിയ സുഹൃത്തിന്

40 comments:

രഞ്ജിത് വിശ്വം I ranji said...

ഒരു ചാറ്റ് ഹിസ്റ്ററി (മോഷ്ടിച്ചത്)

വിഷ്ണു | Vishnu said...

സുഹൃത്തിനെ എനിക്ക് പുടി കിട്ടിയോ എന്ന് സംശയം ;-) കികികി.. (ക്രൂരമായ ചിരി)

Rakesh R (വേദവ്യാസൻ) said...

എനിക്കും പുടികിട്ടിയെന്ന് ബലമായ സംശയം :)

കി കി കി (അതിക്രൂരം )

രാജീവ്‌ .എ . കുറുപ്പ് said...

Sunil : കളക്ടര്‍ ആയില്ല.. കണക്റ്റര്‍ ആയി.. ഈ കേബിളൊക്കെ കണക്‍റ്റ് ചെയ്യുന്ന ആളേ.. വല്ല്യ പോസ്റ്റാ..

ഹഹഹ ക്രൂരം അണ്ണാ ക്രൂരം

KURIAN KC said...
This comment has been removed by the author.
KURIAN KC said...

കികികി.. (ക്രൂരമായ ചിരി)

ബഷീർ said...

ചീറ്റ്‌ / ചാറ്റ്‌ ഹിസ്റ്ററി കൊള്ളാം :)

saju john said...

ഇങ്ങനെ ചാറ്റ്കളോക്കെ നടക്കണ തന്നെ....

ഒന്ന് ശരിക്കും പഞ്ചാരയടിക്കാന്‍ പോലുമറിയാത്ത പുള്ളങ്ങള്

ചെലക്കാണ്ട് പോടാ said...

കാക്‍ ത്ഥൂ, (ക്രൂരമായ ചിരി),

എവിടെയോ കണ്ടു മറന്നത് പോലെ.....തന്നെ ലവന്‍ തന്നെ.......

Ashly said...

ha..ha..haaa

ഹന്‍ല്ലലത്ത് Hanllalath said...

:)
കികികി..

അരുണ്‍ കരിമുട്ടം said...

hahahahahah
kollam :)

കിച്ചന്‍ said...

ക്ലാസ്സിക്‌!!!

ഹരീഷ് തൊടുപുഴ said...

രഞ്ജിത്തേട്ടാ..
അപ്പോ ഇങ്ങനെയൊക്കെ നടക്കുന്നൂണ്ടല്ലേ..

Styphinson Toms said...

kollamallo chattukalu..

chithrakaran:ചിത്രകാരന്‍ said...

നന്നായിരിക്കുന്നു ചാറ്റ് കഥ !!

[vinuxavier]™ said...

ഏതോ രണ്ടു പെണ്ണ് കേസ് ടീംസ് തന്നെയാണ് ചാറ്റ് ചെയ്യുന്നത് എന്ന് ഒറപ്പാ ..ഒരു ഉളുപ്പുമില്ലാതെ .. അതില്‍ ഒരുത്തന്‍ പെണ്ണ് കെട്ടിയവന്‍ ആണെന്നുള്ളതാണ് ..അവനെ ഒക്കെ തല്ലണം ആദ്യം.. ബിജു പാവമാ .. അവന്‍ അറിയാതെ ഇതിലൊക്കെ ചെന്ന് പെട്ട് പോയതാ..

ShAjiN said...

അത് ശരിയാ,,ഈ ക്രൂരമായ കി കി കി എവിടെയോഓഓഓഓഒ കണ്ടപോലോരോര്‍മ

കണ്ണനുണ്ണി said...

ലക്ഷണം കണ്ടിട്ട് ലവനാണോ വിനു എന്നൊരു സംശയം....വിനു സേവ്യര്‍...:)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

“മറ്റൊന്നില്‍ ധര്‍മ്മയോഗത്താലതു താനല്ലയോയിത്
എന്നു വര്‍ണ്ണ്യത്തിലാശങ്ക..

ഉല്‍‌പ്രേഷാഖ്യാലംകൃതി !“

Anil cheleri kumaran said...

ഇങ്ങനെ ചാറ്റാനുമൊരു യോഗം വേണം...

രഞ്ജിത് വിശ്വം I ranji said...

പ്ലീസ്.. ഇതു വെറും ഭാവന മാത്രമാണ്.. മുകളില്‍ പരാമ്ര്‍ശിച്ചിരിക്കുന്ന ആര്‍ക്കും ഇതില്‍ പങ്കില്ല. ഏറെ പ്രിയപ്പെട്ട ചില സുഹ്രുത്തുക്കളുടെ ചില പ്രയോഗങ്ങള്‍ കടം കൊണ്ടിട്ടുണ്ടെന്നല്ലാതെ അവരാരും ഇതില്‍ ഭാഗഭാക്കല്ല.. :)

ചാണക്യന്‍ said...

:):) ഉം ഗൊള്ളാം...

നിരക്ഷരൻ said...

ഇക്കണക്കിന് പോയാല്‍ കണിയാമ്മാര് എല്ലാരും കൂടെ ബ്ലോഗാന്‍ ഇറങ്ങുമോന്നാ എന്റെ പേടി :)

പ്രദീപ്‌ said...

അണ്ണാ , ഇഷ്ടപ്പെട്ടു ,

ള മാറി "ണ" എന്ന് പറഞ്ഞപ്പോള്‍ ആദ്യം ഒന്ന് തെറ്റിധരിച്ചു . പിന്നെ കേബിള്‍ കണക്ടര്‍ എന്ന് തെളിച്ചു പറഞ്ഞപ്പോഴാ ആശ്വാസമായത് .

ശ്രീ said...

ചീറ്റ് ഹിസ്റ്ററി തന്നെ
;)

ജോ l JOE said...

hahahahahah
kollam :)

Kamal Kassim said...

Kollaam Nannaaaayirikkunnu..
ആശംസകള്‍.

ബിനോയ്//HariNav said...

പുടി കിട്ടി പുടി കിട്ടീ എനിക്ക് പുടി കിട്ടീ.. :))

രഞ്ജിത് വിശ്വം I ranji said...

വിഷ്ണൂ, വ്യാസന്‍,കുറുപ്പ്,കുര്യന്‍,ബഷീര്‍,നട്ട്സ്,ചെലക്കാണ്ട്,ക്യാപ്റ്റന്‍,hAnLLaLaTh,അരുണ്‍, കിച്ചന്‍, ഹരീഷ്,ടോംസ്, ചിത്രകാരന്‍,വിനു, ഷാജിന്‍, കണ്നനുണ്ണി, സുനില്‍,കുമാരന്‍, ചാണക്യന്‍, നിരക്ഷരന്‍, പ്രദീപ്,ശ്രീ, ജോ, കമല്‍, ബിനോയ്.. വായിച്ച് അഭിപ്രായമറിയിച്ചതിനു നന്ദി.

Unknown said...

മോഷ്ടിച്ചതായാലും ണപ്പ് ഹിസ്റ്ററി മച്ചൂ !!!!

ലംബൻ said...

നല്ല ചീറ്റ് സോറി ചാറ്റ് ഹിസ്റ്ററി. ഒരു പെണ്ണിനെ കിട്ടിയിരുന്നെങ്ങില്‍ (ചാറ്റാന്‍) ഒരു കണിയാന്‍ ആകാമായിരുന്നു.

..:: അച്ചായന്‍ ::.. said...

ഹിഹിഹി അടിപൊളി ... ആളെ എനിക്കും മനസ്സില്‍ ആയ പോലെ തോന്നുന്നു ഹിഹിഹി ...

കുക്കു.. said...

ഹി..ഹി..നല്ല ചാറ്റ് ഹിസ്റ്ററി...
:D

lekshmi. lachu said...

ഹഹഹ....അപ്പൊ ഇങ്ങനെ ഒക്കെയാ ഈ പാവം
ഞങളെ നിങളെ പോലുള്ളവര്‍ പട്ടിക്കണേ അല്ലെ...
പാവം ഞങള്‍..ഹഹ്ഹ..

അരവിന്ദ് :: aravind said...

രസായിട്ടുണ്ട്. കൊഡൈക്കനാല്‍ കഥ വായിച്ച കാരണമാകാം, 90% ചിരി അവിടെ ആയിരുന്നു!

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ചാറ്റ് ചരിത്രം കൊള്ളാമല്ലൊ ഭായി

Unknown said...

ഹ.. ഹ... ഇതവണ ഇതാർക്കിട്ടാ പണി? ആരേം പുടി കിട്ടണില്ല... എന്തായാലും അടിച്ചുമാറ്റിയ ഹിസ്റ്ററി കൊള്ളാം... ആരുടെയോ ഹിസ്റ്ററി പോയി...

Manoraj said...

നല്ല ചാറ്റ് ഹിസ്റ്ററി

പട്ടേപ്പാടം റാംജി said...

അടിച്ചു മാറ്റിയത് തന്നെ. സംശയമില്ല.

പക്ഷെ അതിനും വേണെ ഒരു ഭാഗ്യം....