Monday, May 31, 2010

അനാമിക ഉറങ്ങിയുണര്‍ന്നപ്പോള്‍

ഗര ഹ്രുദയത്തിലെ ഭീമന്‍ ഘടികാരത്തിലെ മണി ഉറച്ചുവടോടെ പന്ത്രണ്ട് പ്രാവശ്യം ശബ്ദിച്ച ശേഷം വീണ്ടും ഉറക്കമായി. രാത്രി... ഏറെക്കുറെ വിജനമായ റോഡിലേക്കു നോക്കി അനാമിക ഫ്ലാറ്റിന്റെ ബാല്ക്കണിയില്‍ വെറുതെ നിന്നു..ഉറക്കം തൂങ്ങുന്ന നഗരത്തിന്റെ രാത്രിക്കാഴ്ച്ചകള്‍ അവള്‍ക്കിപ്പോള്‍ ചിരപരിചിതമായിരിക്കുന്നു..  എത്രനാളായി നന്നായി ഒന്നുറങ്ങിയിട്ട് ....മനസ്സു തുറന്ന് ഒന്നു ചിരിച്ചിട്ട്.. ഓര്‍ക്കുംതോറും അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.. ഇന്നും അയാളുടെ ഫോണ്‍ ഉണ്ടായിരുന്നു...  ശരത്തിന്റെ.... നഗരത്തിലേക്ക് വരുന്നെന്ന്.. വന്നിട്ട് നമുക്കൊന്നു കാണണം എന്നുപറഞ്ഞ്  ഫോണ്‍ വെയ്ക്കുന്നതിനു മുന്‍പ് അവനൊന്നു ചിരിച്ചു.. ഈശ്വരാ എന്തു വിധിയാണിത്.. അവള്‍ വിതുമ്പിപ്പോയി..

എന്താ അനു... എന്തുപറ്റീ.. റൂം മേറ്റ് ശാരികയാണ്... നീയെന്താ ഉറങ്ങാതെ മാനം നോക്കി നില്ക്കുന്നത്..

ഒന്നുമില്ല... ശാരു  അനാമിക വേഗം കണ്ണു  തുടച്ചു.. എന്തോ ഉറക്കം വന്നില്ല അതു കൊണ്ട് വെറുതേ...

ഉം.. പെണ്ണുകാണാന്‍ ആരോ വരുന്നുണ്ടെന്നു വീട്ടീന്നു വിളിച്ചു പറഞ്ഞതില്‍ പിന്നെ പെണ്ണിനു ഉറക്കവുമില്ല.. ശാരികയുടെ കളിയാക്കലിനു ചിരി പകരമായി നല്കി അനാമിക കട്ടിലിനരികിലേക്കു നടന്നു..

മനസു ശാന്തമാക്കി ഉറങ്ങാന്‍ ശ്രമിച്ച് അവള്‍ വെറുതെ കട്ടിലില്‍ കമിഴ്ന്നു കിടന്നു.. കണ്ണടയ്ക്കുമ്പോഴൊക്കെ ചെവികളില്‍ ആ ഫോണ്‍കോള്‍ മുഴങ്ങുകയാണ്.. തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ ഫോണ്‍കോള്‍..

ഓഫീസില്‍ നിന്നും കമ്പനി ആവശ്യത്തിനാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായ നഗരത്തിലെത്തിയത്..ആദ്യമായൊരു വിദേശ സന്ദര്‍ശനം..അതും ദുബായില്‍ ...  ഒരാഴ്ച  ആ നഗരത്തില്‍ തങ്ങണം.. താമസം കമ്പനിയാണൊരുക്കി തന്നത് നഗരപ്രാന്തത്തിലുള്ള ഒരു വില്ലയില്‍ .. കമ്പനിയുടെ മറ്റു ബ്രാഞ്ചുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചിലരുമുണ്ട്.. എല്ലാവരുമൊരുമിച്ച് പ്രൊജക്റ്റ് ഡിസ്കഷന്‍.. കമ്പനി ഇത്ര വലിയ ഒരു പ്രൊജക്റ്റ് ഏറ്റെടുക്കുന്നത് ആദ്യമായിട്ടാണ്. ആ ടീമിലേക്ക് തന്നെ കൂടി ക്ഷണിച്ചപ്പോള്‍ എന്തെങ്കിലും കാരണം പറഞ്ഞൊഴിയാന്‍ അനാമികയ്ക്ക് തോന്നിയില്ല.

വില്ലയിലെ ജീവനക്കാരിലും മലയാളികള്‍ ധാരാളമുണ്ട്.. . അവിടെ വെച്ചാണ്‍ ശരത്തിനെ പരിചയപ്പെടുന്നത്..  ചെന്നതു മുതല്‍ അനാമികയുടെ വില്ലയുടെ ചുമതല അയാള്‍ക്കായിരുന്നു.. വശ്യമായ പെരുമാറ്റമുള്ള ഒരു ചറുപ്പക്കാരന്‍ .. എന്തു സഹായവും ചെയ്തുനല്കാന്‍ സദാ സന്നദ്ധന്‍.. അവിടുള്ള ദിവസങ്ങളില്‍ ശരത്ത് വലിയൊരു ആശ്വാസമായിരുന്നു.. ഒഴിവുള്ള ഒരു വൈകുന്നേരം നഗരം കാണിക്കുവാന്‍ കൊണ്ടു പോയതും അയാളായിരുന്നു.. തിരിച്ചു പോരാറായപ്പോഴേക്കും ഒരു നല്ല സൌഹൃദ ബന്ധം അയാളുമായി  ഉണ്ടാക്കിയിരുന്നു..

തിരികെ നാട്ടിലെത്തി കുറെ നാള്‍ കഴിഞ്ഞപ്പോഴാണ്‍.. ആ ഫോണ്‍ കോള്‍ ആദ്യമെത്തിയത്.. ശരത്.. അയാളായിരുന്നു വിളിച്ചത്.. മെയില്‍ ഒന്നു ചെക്കു ചെയ്തോളൂ എന്നു പറഞ്ഞ് ഫോണ്‍ വെച്ചു..  മെയില്‍ തുറന്ന അനാമിക ഞെട്ടിത്തരിച്ചു.. വിവിധ തരത്തിലുള്ള തന്റെ നഗ്ന ഫോട്ടോകള്‍.. ചിലവ ഒറിജിനല്‍.. മറ്റുചിലവ എഡിറ്റ് ചെയ്ത് ശരിയാക്കിയത്.... ഫോട്ടോകള്‍  പരിശോധിച്ച അനാമിക ഞെട്ടലോടെ ആ സത്യം മനസ്സിലാക്കി.. അവ ദുബായില്‍ താമസിച്ചിരുന്ന വില്ലയില്‍ വെച്ച് താനറിയാതെ എടുത്തവയാണെന്ന്.

എന്തു ചെയ്യണമെന്നറിയാതെ തരിച്ചിരുന്ന അവളുടെ മൊബൈലിലേക്ക് വീണ്ടും ആ കോള്‍ എത്തി.. ഇത്തവണ ശബ്ദത്തിനു ഭീഷണിയുടേയും പരിഹാസത്തിന്റെയും ചുവയായിരുന്നു..ഒളിക്യാമറവെച്ച് ചിത്രീകരിച്ച അനവധി ചിത്രങ്ങള്‍ ഇനിയും അയാളുടെ  കൈവശം ഉണ്ടെന്നും.. അവ നെറ്റില്‍ അപ് ലോഡ് ചെയ്ത് ലോകം മുഴുക്കെ എത്തിക്കുമെന്നും അല്ലെങ്കില്‍ ഭീമമായ തുക നല്കണമെന്നും  ഭീഷണിപ്പെടുത്തി..

എന്തു ചെയ്യണം എന്നറിയാതെ അനാമിക തരിച്ചിരുന്നു.. പോലീസില്‍ പരാതിപ്പെട്ടാല്‍ ചിത്രങ്ങള്‍ പരസ്യമാക്കും എന്നാണ് അയാള്‍ പറഞ്ഞിരിക്കുന്നത്.. ജീവിക്കണോ.. അതോ മരിക്കണോ.. അവളുടെ ഉറക്കമില്ലാത്ത രാത്രികളുടെ ആരംഭമായിരുന്നു അത്..

പിന്നെ നിരന്തരം ഫോണ്‍കോളുകള്‍.. മറ്റാരോടെങ്കിലും ഇത് പറഞ്ഞാല്‍ ..സംഗതി പുറത്തറിഞ്ഞാല്‍  തന്റെ ഭാവി.. അച്ഛനും അമ്മയും അനിയത്തിയുമടങ്ങുന്ന കുടുംബത്തിന്റെ അവസ്ഥ.. താനെന്താണു ചെയ്യേണ്ടത് എന്ന് അനാമികയ്ക്ക് മനസ്സിലാകുന്നതേ ഉണ്ടായിരുന്നില്ല..

പല പ്രാവശ്യം അവന്‍ പറഞ്ഞ തുക ബാങ്ക്‍ അക്കുണ്ടിലേക്ക് അയച്ചു കൊടുത്തു.. ഇനി ഉപദ്രവിക്കില്ലെന്നും ഇത് അവസാനത്തെ തവണയാണെന്നും ഓരോ പ്രാവശ്യവും പറയും.. എങ്കിലും കൃത്യമായ ഇടവേളകളില്‍ അവളുടെ ഉറക്കമില്ലാത്ത രാത്രികളെ ശബ്ദമുഖരിതമാക്കി ആ ഫോണ്‍കോള്‍ അറബിക്കടലും കടന്നു വന്നു കൊണ്ടേയിരുന്നു..

അവസാനം വിളിച്ചത് ഇന്നലെ രാത്രിയാണ്‍.. ഗള്ഫിലെ ജോലി മതിയാക്കി അയാള്‍ നാട്ടിലേക്ക് മടങ്ങുന്നെന്നും.. നാളെ രാവിലെ എത്തുന്ന ഫ്ലൈറ്റില്‍ നഗരത്തിലെത്തുമെന്നും.. തന്നെ നേരില്‍ കാണണമെന്ന്... 

പണം അതായിരിക്കില്ല ഇപ്രാവശ്യം അവന്റെ ഉദ്ദേശം.. പണം ചോദിച്ചപ്പോഴൊക്കെ താന്‍ കൃത്യമായി അയച്ചു കൊടുത്തിട്ടുണ്ടല്ലോ.. പിന്നെ...???

അനാമിക കട്ടിലില്‍ എഴുന്നേറ്റിരുന്നു.. മൊബൈല്‍ ഫോണില്‍ സമയം നോക്കി.. 2.30.. ഈശ്വരാ.. ഈ രാത്രി പുലരുമ്പോഴാണല്ലോ അയാള്‍ ഈ നഗരത്തിലെത്തുന്നത്.. ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം.. തനിക്ക് ഭ്രാന്തു പിടിക്കുന്നതുപോലെ അനാമികയ്ക്ക് തോന്നി.. തലയ്ക്കു മുകളില്‍ ചെറു ശബ്ദത്തോടെ ഫാന്‍ കറങ്ങുന്നുണ്ട്.. അവള്‍ അതിലേക്കു നോക്കി.. ഒരു നിമിഷം .. അതു മതി.. ഈ ജീവിതം അതില്‍ തൂങ്ങിയാടാന്‍.. അല്ലെങ്കില്‍ ഒരു കഷണം ബ്ലേഡ് .. അത് രക്ത ധമനികളെ സ്വതന്ത്രമാക്കുന്ന ചില നിമിഷങ്ങള്‍.. അനാമിക അതു തീര്‍ച്ചപ്പെടുത്തി..  വീട് കുടുംബം.. അവള്‍ മറ്റൊന്നും ആലോചിച്ചില്ല.. വയ്യ ഇനിയും തനിക്കീ ഭാരം താങ്ങാന്‍ വയ്യ.. നാളെ അവന്‍ വന്നാല്‍ .. അവന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നാല്‍.. ഇല്ല അതിനു തന്നെ കിട്ടില്ല.. അങ്ങിനെ ഒരു ജീവിതം തനിക്കു വേണ്ട.... വല്ലാത്തൊരു നിശ്ചയദാര്‍ഢ്യത്തോടെ അവള്‍ എഴുന്നേറ്റു.. ബെഡ് ടേബിള്‍ വലിപ്പില്‍ നിന്നും ബ്ലേഡ് എടുത്ത് കുളിമുറിക്കരികിലേക്കു നടന്നു..

അനൂ.. നീയിതു വരെ ഉറങ്ങിയില്ലേ... ശബ്ദം കേട്ട് അനാമിക തരിച്ചു നിന്നു.. ശാരിക..

ഇല്ല... ഞാന്‍..... ബാത്ത് റൂമില്‍...  വിറയലോടെ അവള്‍ പറഞ്ഞു..

പിന്നെ..... നേരം വെളുക്കാറായി.. നീയിത് എന്തെടുക്കുവാ.... വന്നേ...വന്നു കിടന്നേ.. ദേ എനിക്കൊന്നു ബാത്ത്റൂമില്‍ പോണം. അതിന്റകത്തു നിന്നും  പെട്ടെന്നിറങ്ങിക്കോണം... ശാരിക ബെഡ്ഡില്‍ എഴുന്നേറ്റിരുന്നു ..

ബാത്ത് റൂമിലെകണ്ണാടിയില്‍ തന്നെ തന്നെ നോക്കി അവള്‍ കുറച്ചു നേരം നിന്നു.. പിന്നെ വാഷ്ബേസിനില്‍ നിന്നും വെള്ളം കൈക്കുമ്പിളിലെടുത്ത് മുഖത്തേയ്ക്ക്  കുറെ കോരിയൊഴിച്ചു..  കൈയ്യിലിരുന്ന ബ്ലേഡ്  ജനല്‍ പടിയില്‍ വെച്ച് അനാമിക തിരിച്ചു മുറിയിലേക്കു നടന്നു..

എന്തോ... അവള്‍ക്ക് വല്ലാത്തൊരു നിര്‍വികാരത തോന്നി.. ശാരിക എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.. എല്ലാത്തിനും എന്തൊക്കെയോ ഉത്തരം യാന്ത്രികമായി നല്കി അവള്‍ കട്ടിലിലേക്കു വീണു..  മുഖം തലയിണയിലമര്‍ത്തി കുറെ നേരം വെറുതെ കിടന്നു.. അവളുടെ മനസ്സ് അപ്പോള്‍ ശൂന്യമായിരുന്നു....

അനൂ.. അനൂ... ശാരികയുടെ വിളി കേട്ടാണ് അവള്‍ ഉണര്‍ന്നത്.. നേരം പുലര്‍ന്നിരിക്കുന്നു.. ജനാലയിലെ വിടവിലൂടെ പ്രഭാതസൂര്യന്റെ ഇളം മഞ്ഞരശ്മികള്‍ ഭിത്തികളില്‍ നിഴല്‍ ചിത്രങ്ങള്‍ വരയ്ക്കുവാന്‍ തുടങ്ങിയിരിക്കുന്നു.. അനാമിക മെല്ലെ എഴുന്നേറ്റിരുന്നു.. ജീവിതത്തിലെ നിര്ണ്ണായകമായ ഒരു ദിവസം.. 

ദാ നിനക്ക് ചായ..  കൈയില്‍ ചായയുമായി ശാരിക,,

അല്ല നിനക്കെന്തു പറ്റി അനൂ.. കുറെ ദിവസങ്ങളായി ഞാന്‍ ശ്രദ്ധിക്കുന്നു.. ആകെയൊരു മൂഡൌട്ട്.. രാത്രിയില്‍ ഉറക്കമില്ല .. എന്തായിങ്ങനെ.. പെണ്ണു വല്ല പ്രേമത്തിലും കുടുങ്ങിയോ..

പോ ശാരൂ.. അവളുടെ കൈയ്യില്‍ ചെറുതായൊരു നുള്ളു കൊടുത്ത് അനാമിക എഴുന്നേറ്റു.. ഇന്ന് 11 മണി ഷിഫ്റ്റാണ് അതിനാല്‍ രാവിലെ സമയമുണ്ട്.  ടി ‌വി റിമോട്ടും കൈയ്യിലെടുത്ത് അവള്‍ സെറ്റിയിലേക്കിരുന്നു..

വിമാനാപകടം 150 പേര്‍ മരിച്ചു.. ചാനലിലെ ബ്രേക്കിംഗ് ന്യൂസ്  ഞെട്ടലോടെ വായിക്കുമ്പോള്‍ താഴെ നിരത്തിലൂടെ ആംബുലന്സുകള്‍ ചീറിപ്പയുന്ന ശബ്ദം.. നഗത്തിലെ എയര്‍പോര്‍ട്ടിലാണ് വിമാനാപകടം.. ലാന്റ് ചെയ്യാന്‍ ശ്രമിക്കവേ റണ്‍വേയില്‍ നിന്നും തെന്നിമാറി അപകടം ഉണ്ടാകുകയായിരുന്നു.. . ദുബായില്‍ നിന്നും നഗരത്തിലേക്ക് വന്ന വിമാനമായിരുന്നു അതെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ അനാമികയുടെ മനസ്സിലുണ്ടായ വികാരമെന്തായിരുന്നു..  മരിച്ച യാത്രക്കാരില്‍ മലയാളികളും..  മലപ്പുറം സ്വദേശി  രാജു ,കോഴിക്കോട് സ്വദേശി ശരത് കുമാര്‍.. കണ്ണൂര്‍ സ്വദേശി.......  അനാമിക അവിശ്വസനീയതയോടെ ആ വാര്ത്ത കേട്ടിരുന്നു.. ശരത്കുമാര്‍.. അയാള്‍ വന്നിറങ്ങിയ വിമാനമായിരുന്നോ അത്....ദൈവമേ...

പിറ്റേന്നിറങ്ങിയ പത്രങ്ങളുടെ മുന്‍പേജില്‍ ശരത്കുമാറിന്റെ വര്ണ്ണ ചിത്രം ..മൃതദേഹത്തിനു മുന്നില്‍ അലമുറയിടുന്ന അവന്റെ ഭാര്യയുടെയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടേയും ചിത്രം.. ആ നിര്‍ദ്ധന കുടുംബത്തിന്റെ ഏകാശ്രയമായിരുന്നു ശരത്..

അനാമിക നിര്‍വികാരതയോടെ ആ വാര്ത്ത വായിച്ചു.. ഈശ്വരാ ...സ്വയം മരിക്കാന്‍ തീരുമാനിച്ചപ്പോഴും ഇയാള്‍ക്കൊരാപത്ത് വരുത്തണേ എന്നു ഒരു വട്ടം പോലും താന്‍ ആഗ്രഹിച്ചില്ലല്ലോ.. ഒരു നെടുവീര്‍പ്പോടെ അവളോര്ത്തു..

വൈകിട്ട് കൃഷ്ണക്ഷേത്രത്തില്‍ പോയി നിറകണ്ണുകളോടെ തൊഴുതു നില്ക്കുമ്പോള്‍ മനസ്സില്‍ തുളുമ്പിയ വികാരത്തെ എന്തു പേരിട്ട് വിളിക്കണം എന്നവള്‍ക്കറിയില്ലായിരുന്നു...

അന്നു രാത്രി.. നഗരം ഉറങ്ങാനായി കണ്ണടയ്ക്കും മുന്‍പേ.. നാഴിക മണിമുഴക്കം  ഉച്ചസ്ഥായിയിലെത്തും  മുന്‍പേ.. പതിവിലും നേരത്തെ ഉറക്കം അനാമികയ്ക്കു കൂട്ടായെത്തി....

20 comments:

രഞ്ജിത് വിശ്വം I ranji said...

ഒരു കഥ സീരിയസ്സായിട്ട് എഴുതാന്‍ പറ്റുമോ എന്നൊന്നു നോക്കണമല്ലോ...

ചെലക്കാണ്ട് പോടാ said...

വ്യത്യസ്തമായ വീക്ഷണകോണകത്തില്‍ നിന്നൊരു കഥ.

ഗൊള്ളാം വക്കീലേ ഗൊള്ളാം. എന്തോന്ന് പീഠം കിട്ടണമെന്ന് പറയണമെന്നാ പറഞ്ഞേ...

vinesh pushparjunan said...

ഗദ ഗോള്ളാം... സീരിയന് ഇനിയും പോരട്ട്.. എന്നാലും പീഠം ഒക്കെ വേണോ... !

അരുണ്‍ കരിമുട്ടം said...

വ്യത്യസ്ഥമായ ചിന്ത തന്നെ മാഷേ.

Manoraj said...

വളരെ കുറച്ചേ ഇവിടെ വന്നിട്ടുള്ളൂ. അധികമായില്ല ഈ ലോകത്ത്. അതിന്റെ കുഴപ്പമുണ്ട്.. അതുകൊണ്ട് തന്നെ മുൻപോസ്റ്റുകളുമായി താരതമ്യപ്പെടുത്താൻ അറിയില്ല. ഇത് ഏതായാലും ഇഷ്ടമായി.. പതുക്കെ മറ്റുള്ളവയും വായിച്ച് അറിയിക്കാം..

പട്ടേപ്പാടം റാംജി said...

നിരന്തരം ഉപദ്രവിക്കുന്നവനെ ശിക്ഷിക്കുന്നതിനുള്ള വഴിയെക്കുറിച്ച് ആലോചിക്കാതെ സ്വയം ഇല്ലാതാവാന്‍ തീരുമാനിക്കുന്ന ചിന്തയെ ഉറര്ത്തിക്കാട്ടിയത് ഒരു തിരിച്ചറിവിന്റെ വഴിയെക്കുറിച്ച് വായനക്കാരെ ചിന്തിപ്പിക്കുന്നു. അതുവഴി ഒരു സന്ദേശം ലഭിക്കുന്നു,മരണത്തെക്കുറിച്ച് ചിന്തിക്കുന്നതിനു മുന്‍പ്‌ ഒരു പ്രധികരണത്തെക്കുറിച്ച്.

കഥ നന്നായിരിക്കുന്നു മാഷെ.

Nileenam said...

കൊള്ളാം, ആനുകാലികപ്രശ്‌നങ്ങള്‍ കഥ നന്നായി കോര്‍ത്തിണക്കി. ഇനിയും വരട്ടേ ഇതു പോലെ ഓരോന്ന്

ഒഴാക്കന്‍. said...

കൊള്ളാം മാഷെ !

Unknown said...

നടക്കട്ടെ നടക്കട്ടെ എല്ലാ ഭാവുകങ്ങളൂം

mini//മിനി said...

കഥ നന്നായിട്ടുണ്ട്.

ShAjiN said...

kalakki machaa.. (aa fotos kayyilundo?>

Sreejith said...

കൊള്ളാം വകിലെ കൊള്ളാം, തികച്ചു അപ്രേധീക്ഷിധ മായ ക്ലൈമാക്സ്‌

Naushu said...

കൊള്ളാം മാഷെ, കഥ നന്നായിട്ടുണ്ട്.

കൂതറHashimܓ said...

കൊള്ളാലോ കഥ, ഇഷ്ട്ടായി

ബിനോയ്//HariNav said...

ഇന്‍സ്പിരേഷന്‍ വരുന്ന വഴികളേ! രഞ്ജിത്തേ കൊള്ളാട്ടാ :)

സജി said...

നാഴിക മണിമുഴക്കം ഉച്ചസ്ഥായിയിലെത്തും മുന്‍പേ.. പതിവിലും നേരത്തെ ഉറക്കം അനാമികയ്ക്കു കൂട്ടായെത്തി....


ഒത്തിരിപേരുടെ ഉറക്കം നഷ്ടെപ്പെടുമ്പോഴായിരിക്കും ചിലര്‍ക്കു ഉറങ്ങാനാവുന്നത് അല്ലേ?

കണ്ണനുണ്ണി said...
This comment has been removed by the author.
കണ്ണനുണ്ണി said...

നല്ല ഒരു പ്ലോട്ട് കഥയ്ക്ക്‌ കിട്ടി അല്ലെ ? :)

Johns said...

Ayyo serious venda. Humorous mathi :) Vayichappo real story aanennu thonnippoyi :)

Anonymous said...

കൊള്ളാലോ മാഷെ